കേന്ദ്രതലത്തില്‍ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷമെന്ന് യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: കേന്ദ്രതലത്തില്‍ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കുകയില്ലെന്നും യെച്ചൂരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രനേതാക്കള്‍ കേരളത്തില്‍ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സര്‍വേ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Top