seetharam yechuri – party – election

yechuri

ന്യൂഡല്‍ഹി: വിഎസിനെയും പിണറായിയെയും ഒരുമിച്ച് മത്സരിപ്പിക്കുകയെന്ന ദൗത്യം വിജയം കണ്ടത് കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിലപാടിലൂടെയാണെന്നാണ് സീതാറം യെച്ചൂരി സ്ഥിരീകരിക്കുന്നത്. വിജയത്തിന് ഐക്യം അനിവാര്യമാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് വിഎസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

ഈ തിരഞ്ഞെടുപ്പ് ദേശീയതലത്തിലും പാര്‍ട്ടിക്ക് നിര്‍ണ്ണായകമായതുകൊണ്ട് ഒറ്റക്കെട്ടായി ജനങ്ങളിലേക്ക് ഇറങ്ങുക മാത്രമേ വഴിയുള്ളൂവെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി സീതാറാം യെച്ചൂരി വ്യകത്മാക്കി.

പാര്‍ട്ടി കോണ്‍ഗ്രസ് പ്ലീന തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തെ വിഷയം ബോധിപ്പിച്ചത്. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞടുപ്പ് പ്രചരണങ്ങള്‍ക്ക് ഏതെങ്കിലും ഒരു നേതാവല്ല പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേതൃത്വം നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു.

Top