വിജയ് സേതുപതിയുടെ സീതാകാതി റിലീസ് തിയതി മാറ്റി

വംബര്‍ 26ന് റിലീസിനിരിക്കുന്ന വിജയ് സേതുപതി ചിത്രമായിരുന്നു സീതാകാതി. ജയം രവിയുടെ അടങ്ക മാറും അന്നേ ദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇരു ചിത്രങ്ങളുടെയും റിലീസ് തിയതി മാറ്റിയിരിക്കുകയാണ്. നവംബര്‍ 29ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്.

ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതി എത്തും. ആദ്യമായിട്ടാണ് താരം ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്.

സീതാകാതിയിലെ അയ്യ എന്ന കഥാപാത്രത്തിനായി വിജയ് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ധാരാളം സമയമെടുത്തു ചെയ്യുന്ന മേക്കപ്പ് വീഡിയോ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. പാഷന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി, അര്‍ച്ചന, ഗായത്രി, മഹേന്ദ്ര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംഗീതം ഗോവിന്ദ് മേനോന്‍.

നവാഗതനായ കാര്‍ത്തിക് തങ്കവേല്‍ ആണ് അടങ്ക മാറ് സംവിധാനം ചെയ്യുന്നത്. ജയം രവിയുടെ 24ാമത് ചിത്രമായിരിക്കും അടങ്ക മാറ്. രാശി ഖന്നയാണ് അടങ്കമാറിലെ നായിക. വിക്രം വേദ ഫെയിം സാം ആണ് സംഗീതം.

Top