വിജയ് സേതുപതിയുടെ ‘സീതാകതി’; മേക്കിങ് ഓഫ് അയ്യ വീഡിയോ കാണാം

vijay-sethupathi

വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സീതാകതി. ചിത്രത്തിനായി വിജയ് സേതുപതി മണിക്കൂറുകള്‍ നീണ്ട മേക്കപ്പാണ് നടത്തിയത്. അയ്യാ എന്ന കഥാപാത്രത്തിനായി അദ്ദേഹത്തെ മാറ്റിയെടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതി എത്തും. ആദ്യമായിട്ടാണ് താരം ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്. പാഷന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി, അര്‍ച്ചന, ഗായത്രി, മഹേന്ദ്ര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംഗീതം ഗോവിന്ദ് മേനോന്‍.

Top