വിജയ് സേതുപതി ചിത്രം സീതാകാതിയിലെ ക്യാരക്ടര്‍ പോസ്റ്റുകള്‍ കാണാം

വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം സീതാകാതിയിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു. നടി അര്‍ച്ചന ലക്ഷ്മി എന്ന കഥാപാത്രമായും മൗലി, പരശുരാമന്‍ എന്ന കഥാപാത്രവുമായാണ് വേഷമിടുന്നത്. നേരത്തെ, ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടിരുന്നു.

ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതി എത്തും. ആദ്യമായിട്ടാണ് താരം ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്.

പാഷന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി, അര്‍ച്ചന, ഗായത്രി, മഹേന്ദ്ര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംഗീതം ഗോവിന്ദ് മേനോന്‍. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Top