പോളണ്ടിലും റിലീസിനൊരുങ്ങി ശിവകാര്‍ത്തികേയന്റെ സീമാരാജ

seemaraja

ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്‍ റാം ഒരുക്കുന്ന ചിത്രമാണ് സീമാരാജ. ചിത്രം ഇപ്പോള്‍ പോളണ്ടിലും റിലീസിനൊരുങ്ങുകയാണ്. ‘7th sense cinematics’ എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തിരിക്കുന്നത്. തമിഴില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മാത്രമാണ് പോളണ്ടില്‍ റിലീസ് ചെയ്യാറുള്ളത്. ശിവകാര്‍ത്തികേയന്റെ ആദ്യ ചിത്രമാണ് പോളണ്ടിലെത്തുന്നത്. സെപ്റ്റംബര്‍ 13നാണ് സീമാരാജ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. പോളണ്ടിലെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്. ആദ്യമായി സാമന്ത ശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമ രാജയ്ക്ക്. ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണ്. ഡി ഇമ്മനാണ് സംഗീതം.

നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം ഇറങ്ങിയ സീമാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എം രാജേഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലായിരിക്കും സീമാരാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുക.

Top