സീമാരാജയിലെ ‘മച്ചക്കണ്ണി’ വീഡിയോ ഗാനം പുറത്തിറങ്ങി

seemaraja

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രം സീമാരാജയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മച്ചക്കണ്ണി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. യുഗഭാരതിയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ഡി ഇമ്മനാണ്. ശിവകാര്‍ത്തികേയനും സാമന്തയുമാണ് ഗാനത്തില്‍ അഭിനയിക്കുന്നത്.

പൊന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് 24എഎം സ്റ്റുഡിയോസാണ്. സാമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്. ആദ്യമായി സാമന്ത-ശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമാരാജയ്ക്ക്. ചിത്രം ഒരു മാസ് എന്റര്‍ടെയ്നര്‍ ആണ്. നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, ചിത്രം പോളണ്ടിലും റിലീസിനിരിക്കുകയാണ്. ‘7th sense cinematics’ എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തിരിക്കുന്നത്. തമിഴില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മാത്രമാണ് പോളണ്ടില്‍ റിലീസ് ചെയ്യാറുള്ളത്. ശിവകാര്‍ത്തികേയന്റെ ആദ്യ ചിത്രമാണ് പോളണ്ടിലെത്തുന്നത്. സെപ്റ്റംബര്‍ 13നാണ് സീമാരാജ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. പോളണ്ടിലെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Top