സീമാരാജയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു

seemaraja

ശിവകാര്‍ത്തികേയന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സീമാരാജയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സെപ്റ്റംബര്‍ 13 വിനായക ചതുര്‍ഥി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംവിധായകന്‍ പൊന്‍ റാമിനൊപ്പമുള്ള ശിവകാര്‍ത്തികേയന്റെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രം ഒരു മാസ് കോമഡി എന്റര്‍ടെയ്‌നറായിരിക്കും. 24എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദ്യമായി സാമന്ത-ശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമാരാജയ്ക്ക്. നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, ചിത്രം പോളണ്ടിലും റിലീസിനിരിക്കുകയാണ്. ‘7th sense cinematics’ എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തിരിക്കുന്നത്. തമിഴില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ മാത്രമാണ് പോളണ്ടില്‍ റിലീസ് ചെയ്യാറുള്ളത്. ശിവകാര്‍ത്തികേയന്റെ ആദ്യ ചിത്രമാണ് പോളണ്ടിലെത്തുന്നത്.

Top