സീമാരാജയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയന്‍

seemaraja

പൊന്‍ റാമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സീമാരാജയുടെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് ശിവകാര്‍ത്തികേയന്‍. സംവിധായകനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് ഡബ്ബിങ് പൂര്‍ത്തീകരിച്ചെന്ന് നടന്‍ അറിയിച്ചത്.

സാമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്. ആദ്യമായി സാമന്തശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമ രാജയ്ക്ക്. ഡി ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനര്‍ ആണ്. 24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷാദ്യം ഇറങ്ങിയ സീമ രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എം രാജേഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലായിരിക്കും സീമ രാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുക.

Top