ശിവകാര്‍ത്തികേയന്‍ ചിത്രം ‘സീമാരാജ്’; ഓഡിയോ ലോഞ്ച് ആഗസ്റ്റ് 3ന്

seemaraja

ശിവകാര്‍ത്തികേയനെ കേന്ദ്രകഥാപാത്രമാക്കി പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രം സീമാരാജിന്റെ ഓഡിയോ ലോഞ്ച് ആഗസ്റ്റ് 3ന് മധുരയില്‍ നടക്കും. 24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്. ആദ്യമായി സാമന്ത ശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമ രാജയ്ക്ക്.

ഡി ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനര്‍ ആണ്. നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം രാജേഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലായിരിക്കും സീമ രാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുക.

Top