ഡിസ്‌കസ് ത്രോയില്‍ നേടിയ വെങ്കല മെഡല്‍ കേരളത്തിന് സമര്‍പ്പിക്കുന്നതായി സീമ പൂനിയ

seema

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് ത്രോയില്‍ നേടിയ വെങ്കല മെഡല്‍ കേരളത്തിന് സമര്‍പ്പിക്കുന്നതായി സീമ പൂനിയ. ജക്കാര്‍ത്തയില്‍ പോക്കറ്റ് മണിയായി ഐഒഎ നല്‍കിയ 700 ഡോളര്‍ കേരളത്തിന് സംഭാവന നല്‍കും. ഒരു ലക്ഷം രൂപ വേറെയും ദുരിതാശ്വാസത്തിന് നല്‍കുമെന്നും സീമ പറഞ്ഞു.

ഗെയിംസിന്റെ പതിമൂന്നാം ദിനമായ ഇന്ന് നടന്ന വനിതാ സ്‌ക്വാഷ് സെമി ഫൈനലില്‍ മലേഷ്യയെ അട്ടിമറിച്ച് ദീപിക പള്ളിക്കല്‍ ജോഷ്‌ന ചിന്നപ്പ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് ദീപിക ജോഷ്‌ന ഫൈനലില്‍ എത്തിയത്.

സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങളും ഇന്ന് ഇറങ്ങുന്നുണ്ട്. ജപ്പാന്‍ ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കി.

Top