അമ്മ മരിക്കുമ്പോള്‍ മോഹനേട്ടന്റേയും റാണിയുടേയും കൈയില്‍ എന്നെ ഏല്‍പ്പിച്ചാണ് മരിച്ചത്; സീമ

ലയാള സിനിമയില്‍ ഇപ്പോഴും വളരെയധികം ആരാധകരുള്ള താരമാണ് സീമ. പ്രേംനസീര്‍, ജയന്‍ തുടങ്ങിയ താരരാജാക്കന്മാരുടെ നായികയായി തിളങ്ങിയ സീമ എണ്‍പതുകളുടെ തുടക്കത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പവും നിരവധി ചിത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമയിലെ അഭിനയം പോലെ ജീവിത്തില്‍ അഭിനയിക്കാന്‍ തനിക്ക് കഴിയില്ലെന്ന് സീമ പറയുന്നു.

താന്‍ ജീവിതത്തില്‍ ഏറ്റവുമധികം വിശ്വസിക്കുന്നത് ദൈവത്തെയാണ്. ഭര്‍ത്താവ് ഐ.വി ശശിയുടെ മരണത്തിന് ശേഷം തനിക്ക് ജീവിതത്തില്‍ താങ്ങായിരിക്കുന്നത് കുടുംബ സുഹൃത്തുക്കളായ മോഹനേട്ടനും റാണിയുമാണ്. അമ്മ മരിക്കുമ്പോള്‍ അവരുടെ കൈയില്‍ എന്നെ ഏല്‍പ്പിച്ചാണ് മരിച്ചത്. അവള്‍ക്ക് ആരുമില്ലെന്ന് പറഞ്ഞാണ് അമ്മ പോയത്.

അവസാന നിമിഷം തുളസിവെള്ളം കൊടുത്ത് മോഹനേട്ടന്‍ ഒന്നുകൈയില്‍ തട്ടിയതും ആ ജീവനങ്ങ് പോയെന്നും സീമ പറയുന്നു. മനസിനെ അല്‍പം നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍ക്കിടയില്‍ വികാരഭരിതനായി തീര്‍ന്ന അവതാരകനെ ആശ്വസിപ്പിക്കാനും സീമ മറന്നില്ല. ഞാന്‍ അല്ലേ കരയേണ്ടേത് നിങ്ങളെന്തിനാ കരയുന്നേ എന്നായിരുന്നു സീമയുടെ പ്രതികരണം.

Top