കച്ചവടത്തിന്റെ പുതുവഴികള്‍ തേടി; ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി

ഴിവുസമയങ്ങളില്‍ കച്ചവടം നടത്തി കോടീശ്വരനായ 19കാരനാണ് അക്ഷയ് റുപറേലി.

കൂട്ടുകാരെല്ലാം കളിച്ചു നടക്കുന്ന സമയങ്ങളില്‍ കച്ചവടത്തിന്റെ പുതുവഴികള്‍ തേടുകയായിരുന്നു അക്ഷയ്.

യുകെയിലെ ഓണ്‍ലൈന്‍ എസ്റ്റേറ്റ് ഏജന്‍സികളില്‍ 16 മാസംകൊണ്ടാണ് മികവ് തെളിയിച്ച് ഇന്ത്യന്‍ വംശജനായ അക്ഷയ് കോടീശ്വരനായത്.

ചെറിയ കാലയളവിനുള്ളില്‍ മൊത്തം 100 ദശലക്ഷം പൗണ്ട് മൂല്യംവരുന്ന വീടുകള്‍ വിറ്റഴിച്ചു.ഒരു വര്‍ഷംകൊണ്ട് 12 ദശലക്ഷം പൗണ്ടിലധികമാണ് ചെറുപ്രായത്തില്‍ തന്നെ അക്ഷയ് സമ്പാദിച്ചത്.

യുകെയിലെ ‘ഡോര്‍സ്‌റ്റെപ്പ്‌ഡോട്ട്‌കോഡോട്ട്’ കമ്പനി തുടങ്ങി മാസങ്ങള്‍ക്കകം ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ എത്തി.

വിപണിയില്‍ സമാന ബിസിനസ് ചെയ്യുന്ന ഏജന്റുമാര്‍ ആയിരക്കണക്കിന് പൗണ്ട് കമ്മീഷനായി വാങ്ങുമ്പോള്‍ 99 പൗണ്ട് മാത്രം കമ്മീഷനായി സ്വീകരിച്ച് ബിസിനസ് നടത്താനാണ് അക്ഷയ് ഉദ്ദേശിക്കുന്നത്.

ബന്ധുക്കളില്‍നിന്ന് കടംവാങ്ങിയ 7000 പൗണ്ട് ഉപയോഗിച്ച് ബിസിനസ് തുടങ്ങിയ അക്ഷയ് റുപറേലിയയ്ക്ക് ഇപ്പോള്‍ ജോലിക്കാരായി 12 പേരുണ്ട്.

സ്‌കുള്‍ സമയത്ത് വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാന്‍ കോള്‍ സെന്ററിനെ ചുമതലപ്പെടുത്തി ഇവരെയെല്ലാം തിരികെ വിളിച്ചാണ് അക്ഷയുടെ തുടക്കം.സ്വയം തൊഴില്‍ ചെയ്യുന്ന വീട്ടമ്മമാരുടെ നെറ്റ്‌വര്‍ക്കിലൂടെ വില്പനയ്ക്കുള്ള വീടുകള്‍ കാണിച്ചുകൊടുത്ത് വില്പന നടത്തുകയാണ് ചെയ്തിരുന്നത്.

57 വയസ്സുകാരനായ അക്ഷയുടെ അച്ഛന്‍ ഭിന്നശേഷിക്കാരെ സഹായിക്കുന്ന ജോലിയാണ്.അമ്മ ലണ്ടനിലെ കാംഡന്‍ കൗണ്‍സിലിലെ ബധിരരായ വിദ്യാര്‍ത്ഥികളുടെ ടീച്ചിങ് അസിസ്റ്റന്റാണ്.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സും മാത്തമാറ്റിക്‌സും പഠിക്കാന്‍ അവസരം ലഭിച്ച അക്ഷയ് റുപറേലിയ ബിസിനസ്സിനായി അതു ഉപേക്ഷിച്ചു.

Top