മരിച്ചയാളുടെ പേരിൽ മകൾ ബാർ ലൈസൻസ് നേടി; പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഡല്‍ഹി: മരിച്ചയാളുടെ പേരില്‍ മകള്‍ ബാര്‍ ലൈസന്‍സ് നേടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ മകള്‍ക്ക് എതിരെ അധിക്ഷേപ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചയാളുടെ പേരില്‍ റസ്റ്ററന്റിന് ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്ന് കാണിച്ച് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി ആരംഭിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതില്‍ പ്രതികരണവുമായാണ് സ്മൃതി ഇറാനി രംഗത്തുവന്നിരിക്കുന്നത്.

തന്റെ മകളെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ഇവരെ ജനങ്ങളുടെ കോടതിക്ക് മുന്നില്‍ തുറന്നുകാണിക്കുമെന്നും സ്മൃതി പറഞ്ഞു. ‘ഞാന്‍ നിങ്ങളെ കോടതിയില്‍ കണ്ടുകൊള്ളാം. മകള്‍ക്ക് എതിരെ പത്രസമ്മേളനം നടത്താന്‍ പവന്‍ ഖേരയെ നിയോഗിച്ച രാഹുല്‍ ഗാന്ധിയെ 2024ല്‍ അമേഠിയില്‍ നിന്ന് വീണ്ടും തോല്‍പ്പിക്കും. ഒരു അമ്മയായും ബിജെപി പ്രവര്‍ത്തകയായും തരുന്ന വാക്കാണ് ഇത്.’ സ്മൃതി ഇറാനി പറഞ്ഞു.

Top