കശ്മീരിലേക്ക് കടത്താനിരുന്ന ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ശ്രീനഗർ: കശ്‌മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. സുരക്ഷാ സേനയാണ് മാരക ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്. 6 മാഗസീനുകളുള്ള 3 എകെ 47 റൈഫിളുകളും 9 മാഗസീനുകളുള്ള 4 പിസ്റ്റളുകളുമാണ് സേന പിടിച്ചെടുത്തത്.

ആയുധക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും നിയന്ത്രണ രേഖക്ക് സമീപം തെരച്ചിൽ നടത്തിയത്. കശ്‌മീരിലേക്ക് കടത്താനായാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് സുരക്ഷാ സേന വ്യക്തമാക്കി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.

Top