ഗുര്‍മീത് റാം റഹീം കേസ് : വിധി പ്രഖ്യാപിക്കാനിരിക്കെ നിരോധനാജ്ഞ

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ശിക്ഷ വിധാക്കാനിരിക്കെ ഹരിയാനയിലും പഞ്ചാബിലും നിരോധനാജ്ഞ. പഞ്ച് കുലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുവെന്നും പട്രോളിങ് ശക്തമാക്കിയെന്നും ഡിസിപി കമല്‍ദീപ് ഗോയല്‍ പറഞ്ഞു.

ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2002 നവംബര്‍ രണ്ടിനായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്.

സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഛത്രപതിയെ ഗുര്‍മീത് വെടി വെച്ചു കൊലപ്പെടുത്തിയത്.

വെടിയേറ്റതിനെ തുടര്‍ന്ന് ഛത്രപതിയെ ആശുപത്രിയെ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ ഛത്രപതി മരിച്ചു. 2017ല്‍ ഗുര്‍മീതിനെതിരെ ബലാത്സംഗകേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ കലാമുണ്ടായി. അന്ന് 40ല്‍ അധികം ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു.

Top