Security scare at Delhi airport sends authorities in a tizzy

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനു വീണ്ടും ഭീഷണി സന്ദേശം. വിമാനത്താവളത്തിനുള്ളില്‍ ഭീകരരുണ്ടെന്ന ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.

വിമാനത്താവളത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ ആളുകളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു സന്ദേശം. അമൃത്സര്‍ സ്വദേശിയായ ഒരാള്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ടെന്നും അയാള്‍ ഭീകരനാണെന്നുമായിരുന്നു ലഭിച്ച വിവരം.

ഇതേതുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വിമാന സര്‍വീസുകളൊന്നും തടസ്സപ്പെട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top