നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവം; സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. സുരക്ഷാ ചുമതലയിൽ ജീവനക്കാരി ജാഗ്രത കുറവ് കാട്ടി എന്ന നി​ഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി സ്വീകരിച്ചത്. അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും.

ആർഎംഒ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികളാണ് വീഴ്ച അന്വേഷിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്. ജാഗ്രത കുറവ് ഉണ്ടായെങ്കിലും സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം വിഷയത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പരിശോധന ഇന്ന് നടക്കും.

Top