ഇസ്രായേലി എംബസികൾക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന്: എംബസികൾക്ക് സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ സാധ്യതയുണ്ടെന്ന പേരിൽ ലോകമെമ്പാടുമുള്ള ഇസ്രായേലി എംബസികളിൽ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണം നടത്താനുള്ള പദ്ധതികൾ ഇൻറലിജൻസ് അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് ഇസ്രായേലി മാധ്യമമായ ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ, നെതർലൻഡ്‌സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്രായേൽ എംബസികൾക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ജനുവരി 31ന് സ്റ്റോക്ക്ഹോമിലെ ഇസ്രായേൽ എംബസിക്ക് പുറത്ത് അജ്ഞാത വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിനെ ഭീകരാക്രമണശ്രമമായാണ് ഇസ്രായേൽ വിലയിരുത്തിയത്. കണ്ടെത്തിയ വസ്തുക്കൾ പൊലീസ് നശിപ്പിച്ചിരുന്നു.

Top