ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ സേനയെ നിശ്ചയിച്ചു

ശബരിമല : ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ സേനയെ നിശ്ചയിച്ചു. ഐജി, ഡിഐജി എന്നിവര്‍ ഓരോരുത്തരും 10എസ്പിമാരും ഉള്ള സംഘമാണ് സുരക്ഷയ്ക്ക് ഉണ്ടാകുക.

ഡിസംബര്‍ 30 മുതല്‍ ജനുവരി 16വരെയുള്ള സുരക്ഷാ ചുമതല സന്നിധാനത്തും പമ്പയിലും കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗരുഡയ്ക്കുമാണ്.

സന്നിധാനത്ത് കൊല്ലം കമ്മിഷണര്‍ പി.കെ.മധു, നെടുമങ്ങാട് എഎസ്പി സുജിത്ദാസ് എന്നിവരാണ് കണ്‍ട്രോളര്‍മാര്‍. പമ്പയില്‍ തിരുവനന്തപുരം ഡിസിപി ആര്‍.ആദിത്യ, ക്രൈംബ്രാഞ്ച് എസ്പി ബി.കെ.പ്രകാശ് എന്നിവരും നിലയ്ക്കലില്‍ കാസര്‍കോട് എസ്പി ഡോ. ശ്രീനിവാസ്, എന്‍ആര്‍ഐ സെല്‍ എസ്പി വി.ജി.വിനോദ് കുമാര്‍ എന്നിവരുമാണ് കണ്‍ട്രോളര്‍മാര്‍.

എരുമേലിയില്‍ പൊലീസ് ക്രമീകരണങ്ങളുടെ ചുമതല ചൈത്ര തെരേസ ജോണിനും ക്രമസാമാധാന ചുമതല ക്രൈംബ്രാഞ്ച് എസിപി സഖറിയ ജോര്‍ജിനുമാണ്. വടശേരിക്കരയില്‍ കെഎപി കമന്‍ഡാന്റ് കെ.ജി.സൈമണും മരക്കൂട്ടത്ത് ക്രൈംബ്രാഞ്ച് എസ്പി പി.സുനില്‍ബാബുവും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

Top