മണിപ്പൂരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ രക്ഷപ്പെടുത്തി സുരക്ഷാ സേന

ണിപ്പൂരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ട്രക് ഡ്രൈവര്‍ മുഹമ്മദ് നൂറുദ്ധീനീയാണ് തട്ടിക്കൊണ്ടു പോയത്.സുരക്ഷാ സേനയുടെ സമയോചിത നടപടിയിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച തെങ്നൗപാല്‍ ജില്ലയില്‍ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളാണ് നടത്തിയതെന്നും രക്ഷാപ്രവര്‍ത്തനം വിജയകരമായി അവസാനിച്ചുവെന്നും സുരക്ഷാസേന അറിയിച്ചു.സുരക്ഷ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.രണ്ടിടങ്ങളില്‍ നിന്നായി 10 ഗ്രനേഡുകള്‍ കണ്ടെടുത്തു. അതിര്‍ത്തി മേഖലയാണ് മോറിക്ക് സമീപമാണ് സംഭവം.

Top