ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് സൈനപോരയിലെ മെല്‍ഹോത്രയില്‍ സിഐഎസ്എഫിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്.

ഇതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

Top