ഷോപിയാനിലെ ഏറ്റുമുട്ടലിൽ 3 ഭീകരരെ സുരക്ഷാസേന വധിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപിയാനിലെ ഏറ്റുമുട്ടലിൽ 3 ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച വൈകിട്ട് മുതൽ തുടങ്ങിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തെരച്ചിൽ നടത്തുകയായിരുന്ന സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷോപിയാനിലും ത്രാലിലും ഉണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 7 ഭീകരരെ സൈന്യം വധിച്ചിരുന്നു.

Top