കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സുരക്ഷാസേന വധിച്ചു; പ്രദേശത്ത് തിരച്ചിൽ

ശ്രീനഗർ : ജമ്മു–കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സുരക്ഷാസേന വെടിവച്ചുകൊന്നു. വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇതിനിടെ, ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയതിന് ഹുറിയത്ത് കോൺഫറൻസ് നേതാവ് അയാസ് അക്ബറിന്റെ മലൂറയിലുള്ള വസതി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി.

അന്തരിച്ച ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ അടുത്ത സഹായി ആയിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്. കുപ്‌വാരയിലെ പ്രമുഖ വ്യവസായി സഹൂർ വതാലിയുടെ ഉടമസ്ഥതയിലുള്ള 17 വസ്തുക്കൾ കഴിഞ്ഞദിവസം എൻഐഎ കണ്ടുകെട്ടിയിരുന്നു.

Top