ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു;

ഡൽഹി: പുൽവാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്. പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും കൊല്ലപ്പെട്ടവരിൽ ഉള്ളതായി ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

അതിനിടെ ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി.

Top