കശ്മീരില്‍ സുരക്ഷാസേന നാലുഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമുട്ടല്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ പോംഭായി, ഗോപാല്‍പ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി. അതേസമയം പുല്‍വാമയില്‍ സ്‌ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി.

ഇവരില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ അടക്കം പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ബാരാമുള്ളയില്‍ സുരക്ഷ സേനയ്ക്ക് നേരെ നടന്ന് ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ തുടങ്ങി.

Top