കശ്മീരിൽ 2 ഭീകരരെ സുരക്ഷാസേന വധിച്ചു

terrorists

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് വനമേഖലയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ 2 ഭീകരരെ ഇന്ത്യൻ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്.

സിആർപിഎഫ്, സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്, കരസേനയുടെ 3–രാഷ്ട്രീയ റൈഫിൾസ് എന്നിവ സംയുക്തമായാണു  ശാൽഗുൽ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളം വളഞ്ഞത്. മേഖലയിലെ ഇന്റർനെറ്റ് സേവനം തടഞ്ഞു.

Top