കണ്ഡാമല്‍ ജില്ലയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന നാല് മാവോയിസ്റ്റുകളെ വധിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ കണ്ഡാമല്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് മാവോയിസ്റ്റുകളെ വധിച്ചു. ഏതാനും മാവോയിസ്റ്റുകള്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഞായറാഴ്ച കണ്ഡാമലിലെ തുമുദിബന്ധ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റുകളുടെ ഒളിത്താവളം വളഞ്ഞ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചു. നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ ഒരു വനിതയുമുണ്ട്. പ്രദേശത്തുനിന്നും വലിയതോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ലഘുലേഖകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Top