വിന്‍ഡോസ് 10 ഉള്‍പ്പടെയുള്ള മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളില്‍ സുരക്ഷാ വീഴ്ച

വിന്‍ഡോസ് 10 ഉള്‍പ്പടെയുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി).

പഴയതും, അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമായ കംപ്യൂട്ടറുകളിലാണ് സുരക്ഷാ ഭീഷണിയുള്ളത്.

കംപ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കൈയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഈ സുരക്ഷാ വീഴ്ചയെ ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് എന്‍.സി.എസ്.സി വിശദീകരിക്കുന്നത്.

റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലായിരുന്നു എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് മാല്‍വെയര്‍ പ്രൊട്ടക്ഷന്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചു.

Top