പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; സെക്യൂരിറ്റി ജീവനക്കാരന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

വയനാട്: സുല്‍ത്താന്‍ബത്തേരിയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം.സെക്യൂരിറ്റി ജീവനക്കാരനായ മോഹനനെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.ബുധനാഴ്ച രാത്രിയാണ് സംഭവം. രോഗിയുമായെത്തിയ ഒരു വാഹനം സുല്‍ത്താന്‍ ബത്തേരി ഇഖ്‌റ ആശുപത്രിയുടെ ക്യാഷ്യാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടപ്പോള്‍ വാഹനം മാറ്റിയിടാന്‍ പറഞ്ഞതിനാണ് മോഹനനെ നാലംഗ സംഘം മര്‍ദ്ദിച്ചത്.പിടിച്ചുമാറ്റാനായെത്തിയ മറ്റ് രണ്ട് ജീവനക്കാരെയും സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ മൂന്ന് ജീവനക്കാരും ആശുപത്രിയില്‍ ചികിത്സ തേടി.

മര്‍ദിച്ചവര്‍ സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശികളാണെന്നാണ് ആശുപത്രി ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കേസെടുത്ത ബത്തേരി പൊലീസ് അന്വേഷണം തുടങ്ങി.

Top