ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ സുരക്ഷാ വീഴ്ച്

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ സുരക്ഷാ വീഴ്ച്ച. പലസ്തീന്‍ പതാകയുമായി മൈതാനത്തിറങ്ങിയ യുവാവ് ഓടിയെത്തി വിരാട് കോലിയെ കെട്ടിപ്പിടിച്ചു. കളി തടസ്സപ്പെടുത്തി.

മത്സരത്തിന്റെ 14-ാം ഓവറിനിടെയാണ് സംഭവം. ‘ഫ്രീ പലസ്തീന്‍’ ടീ-ഷര്‍ട്ട് ധരിച്ചെത്തിയ ഒരു ആരാധകന്‍ മൈതാനത്തിറങ്ങി ഓടിച്ചെന്ന് കോലിയെ കെട്ടിപ്പിടിക്കുകയായിരുന്നു. യുവാവിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അഹമ്മദാബാദ് നഗരത്തിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലും 6,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട്.

Top