ഭീകരാക്രമണം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി, പുറത്തേക്ക് പോകുന്നതിനും വിലക്ക്‌

ലണ്ടന്‍: ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി. ബര്‍മിഗംഹാമിലെ ഹോട്ടലിലുള്ള ടീമംഗങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹോട്ടലിലേക്കുള്ള വഴിയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ബര്‍മിംഗ് ഹാമിലെ എഡ്ജ് ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

സുരക്ഷാകാരണങ്ങള്‍ മൂലം മറ്റു ടീമുകള്‍ പാകിസ്ഥാനിലേക്ക് ചെല്ലാത്തത് അവര്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. ഐ.പി.എല്‍ പോലെ മറ്റു രാജ്യങ്ങളിലുള്ള ക്രിക്കറ്റ് ലീഗുകളില്‍ പലതിലും പാക് താരങ്ങളെ ഉള്‍പ്പെടുത്താതും അവരെ പ്രതികൂലമായി ബാധിച്ചു. അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ 4 ല്‍ മാത്രമേ അവര്‍ക്ക് ജയിക്കാനായുള്ളൂ.

Top