ആറംഗ സംഘം യുവാക്കളെ തട്ടികൊണ്ടുപോയി സ്വകാര്യ ഭാഗങ്ങള്‍ പൊളളിച്ചു

സിക്കാര്‍:സഹോദരങ്ങായ യുവാക്കളെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചു. രാജസ്ഥാനിലെ സിക്കാറിലാണ് കേസിനാസ്പദമായ സംഭവം. സഹോദരങ്ങളായ കരംവീര്‍, അവിനാഷ് എന്നിവരെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. പണത്തിനായാണ് ഇവര്‍ യുവാക്കളെ തട്ടികൊണ്ടു പോയതെന്നാണ് പൊലീസ് പറയുന്നത്.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആറംഗസംഘം കാറിലെത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് ഇരുവരുടെയും വസ്ത്രങ്ങള്‍ അഴിച്ച് സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും തീകത്തിച്ച് പൊള്ളിക്കുകയുമായിരുന്നു. ഇവരില്‍ നിന്ന് 3,800 രൂപയും സംഘം തട്ടിയെടുത്തു.

യുവാക്കളുടെ സ്വാകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയെടുക്കുകയും പൊലീസില്‍ അറിയിച്ചാല്‍ അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്നും ഇവര്‍ ഭീക്ഷണപ്പെടുത്തി.

Top