കോണ്‍ഗ്രസ് പ്രതിഷേധം; ഡല്‍ഹിയില്‍ നിരോധനാജ്ഞ

ഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തര്‍ മന്തര്‍ ഒഴികെയുള്ള ന്യൂഡല്‍ഹി ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെയാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. പാര്‍ട്ടി ഓഫീസിന് സമീപത്തേക്ക് പ്രവര്‍ത്തര്‍ എത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അക്ബര്‍ റോഡിലടക്കം പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ 9.30ന് രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും.

Top