കാസര്‍ഗോഡ് എസ്പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു

കാസര്‍ഗോഡ് : അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് എസ്പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ഒന്‍പത് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് അര്‍ധരാത്രി വരെ മാത്രമേ നിരോധനാജ്ഞയ്ക്ക് കാലാവധി ഉണ്ടാകൂ.

വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നിരോധനാജ്ഞ, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നവംബര്‍ പത്തിന് രാത്രി 12 മണിക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ എട്ട് മണിക്കൂറിന് ശേഷം നവംബര്‍ 11 ന് രാവിലെ എട്ട് മണിയോടെ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലയില്‍ എസ്പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരള പൊലീസ് ആക്ട് അനുസരിച്ചായിരുന്നു കാസര്‍ഗോഡ് എസ്പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Top