ബിജെപിക്കുള്ളിൽ വിഭാഗീയത

കാസർകോട് : തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ ബിജെപി ജില്ലാ കമ്മിറ്റിയിലും വിഭാഗീയത.ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര പ്രകടനം ജില്ലയിൽ കാഴ്ചവക്കാൻ കഴിയാതിരുന്നതിനു പിന്നാലെയാണ് നേതൃത്വത്തിനുള്ളിലും തർക്കങ്ങൾ ഉടലെടുത്തത്. കാസർകോട് നഗരസഭാംഗമായ ബിജെപിയുടെ ജില്ലയിലെ മുതിർന്ന നേതാവ് പി.രമേശനെ കഴിഞ്ഞയാഴ്ച സംസ്ഥാന സമിതിയിൽ നിന്ന് നീക്കിയിരുന്നു. ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു രമേശനെതിരെ പുറത്താക്കൽ നടപടിയെടുത്തത്.

ഈ യോഗത്തിൽ രമേശനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റിന്റെ കത്ത് മേഖലാ സെക്രട്ടറി സുരേഷ് വായിച്ചു. ഈ സമയം തന്റെ വാദങ്ങൾ പറയാൻ അനുവദിക്കണമെന്ന് രമേശൻ ആവശ്യപ്പെട്ടു. പറയാനുള്ളതു സംസ്ഥാന പ്രസിഡന്റിന്റെ അടുത്ത് ബോധ്യപ്പെടുത്തിയാൽ മതിയെന്നും സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനം അറിയിക്കുക മാത്രമാണ് ഈ യോഗത്തിൽ ചെയ്യുന്നതെന്നും സി.കെ.പത്മനാഭൻ വ്യക്തമാക്കി.

Top