എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്;രഹസ്യയോഗം ചേര്‍ന്നു

കൊച്ചി: എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്. വിമത വിഭാഗം രഹസ്യയോഗം ചേര്‍ന്നു. എറണാകുളം ജില്ലാ അധ്യക്ഷനായ ഹംസ പാറക്കാട്ടിനെ പുറത്താക്കിയത് സംസ്ഥാന നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്ത ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും അച്ചടക്ക നടപടി തുറന്ന പോരിലേക്ക് പോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടിയുടെ പേരില്‍ ഫണ്ട് പിരിച്ചെങ്കിലും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തികളും നടന്നില്ലെന്ന് കാട്ടി യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ കെ ഷബീറാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി ഹംസ പാറക്കാട്ടില്‍ നിന്നും വിശദീകരണം തേടുകയും അന്വേഷണത്തില്‍ പിരിച്ച തുക കൊണ്ട് യാതൊരു നിര്‍മാണ പ്രവര്‍ത്തികളും നടത്തിയിട്ടില്ല എന്നും തുക കമ്മിറ്റി അറിയാതെ പിന്‍വലിച്ചു മാറ്റവശ്യങ്ങള്‍ക്ക് ചിലവഴിച്ചതായും കണ്ടെത്തിയതോടെയാണ് ചുമതലയില്‍ നിന്നും നീക്കിയത്.ബുധനാഴ്ച്ചയാണ് ഹംസ പാറക്കാട്ടിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. ഫണ്ട് തിരിമറി ആരോപണത്തിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി.

Top