റോഹിങ്ക്യന്‍ വിഷയം അന്താരാഷ്ട്ര സമിതിയില്‍നിന്ന് സെക്രട്ടറി രാജിവെച്ചു

യാംഗോന്‍: റോഹിങ്ക്യന്‍ വിഷയത്തില്‍ മ്യാന്മര്‍ സര്‍ക്കാറിനെ സഹായിക്കാന്‍ നിയോഗിച്ച അന്താരാഷ്ട്ര സമിതിയില്‍നിന്ന് സെക്രട്ടറി രാജിവെച്ചു. തായ്‌ലന്‍ഡ് പൗരനും മുന്‍ പാര്‍ലമന്റെ് അംഗവുമായിരുന്ന കൊബാസാക് ചൗട്ടികോലാണ് രാജിവെച്ചത്. ഈമാസം 10നുതന്നെ പടിയിറങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് മാധ്യമങ്ങളെ അറിയിക്കുന്നത്.

മ്യാന്മര്‍ നേതാവ് ഓങ്‌സാങ് സൂചിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തില്‍ റോഹിങ്ക്യന്‍ വംശീയ ഉന്മൂലനത്തില്‍ മ്യാന്മര്‍ സര്‍ക്കാറിനെതിരെയുള്ള തീരുമാനങ്ങളെ നേരിടാനാണ് സൂചി പ്രത്യേക സമിതിയെ നിയോഗിച്ചത്.

Top