കെഎസ്ആര്‍ടിസി താത്ക്കാലിക കണ്ടക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

KSRTC

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിരിച്ചുവിട്ട കെഎസ്ആര്‍ടിസി താത്ക്കാലിക കണ്ടക്ടര്‍മാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ചര്‍ച്ചയ്ക്ക് വേണ്ടി വിളിച്ചു. ഇന്ന് 11 മണിക്കായിരിക്കും ചര്‍ച്ച.

പിരിച്ചു വിട്ട നടപടിയില്‍ പ്രതിഷേധിച്ച് എം പാനല്‍ ജീവനക്കാര്‍ ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുകയാണ്. കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോകുന്നത്

Top