സെക്രട്ടേറിയറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ; അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിലും പിഎസ് സി പരീക്ഷയില്‍ എസ്എഫ്ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.
പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു

അഞ്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സെക്രട്ടറിയേറ്റിലെ സമരഗേറ്റിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇന്നലെ കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റും പരിസരവും യുദ്ധക്കളമായിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മില്‍ കനത്ത സംഘര്‍ഷമാണുണ്ടായത്.

Top