Secretariat strike

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് അനകൂല പ്രതിപക്ഷ സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘും പണിമുടക്കുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

കേരള അഡ്മിന്‌സ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണവുമായി മുന്നോട്ട് പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചെങ്കിലും ചര്‍ച്ച നടന്നിരുന്നില്ല

എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ പ്രശ്‌നം 13ന് സെക്രട്ടറിയേറ്റിലെ എല്ലാ ജീവനക്കാരുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

Top