ഒന്നും രണ്ടുമല്ല 762 ദിവസങ്ങള്‍ നിരാഹാരം ; യുവാവിന് പിന്തുണയുമായി ഐസിയു

secreteriate

തിരുവനന്തപുരം: ഒന്നും രണ്ടുമല്ല 762 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുകയാണ് ശ്രീജിത്ത് എന്ന യുവാവ്. അധികാരികള്‍ കാണാതെ പോകുന്ന ഇയാള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഐസിയു രംഗത്തെത്തിയിരിക്കുകയാണ്. ഇത് ചളിയല്ലെന്നും, തമാശയല്ലെന്നും പറഞ്ഞു കൊണ്ടാണ് ഐസിയു ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി മുന്‍പോട്ട് വന്നിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്നത്. ദിവസങ്ങള്‍ ഇത്രയും കടന്നിട്ടും അധികാരികള്‍ ഇയാളെ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിനെത്തുടര്‍ന്ന് വിഷയം ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. സിബിഐ അന്വേഷണം ആരംഭിക്കും വരെയും സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്.Related posts

Back to top