സെക്രട്ടേറിയറ്റിലെ തീപിടുത്തം; മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ചീഫ് സെക്രട്ടറി ഫയലുകള്‍ക്ക് തീയിട്ടെന്നും ഇതിന് മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്നുമുള്ള രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേയാണ് നിയമ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കും.

മാധ്യമങ്ങള്‍ക്കെതിരേ നടപടിയ്ക്കായി എജിയില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം. മാധ്യമങ്ങള്‍ പ്രതിപക്ഷ നേതാക്കളുടെ ചുവടു പിടിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

Top