സെക്രട്ടേറിയറ്റിലെ തീപിടുത്തം; ഭാഗികമായി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോള്‍ സെക്ഷനിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കും. ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താനാണ് മുഴുവന്‍ ഫയലുകളും പരിശോധിക്കുന്നത്. ഇതോടൊപ്പം ഭാഗികമായി നശിച്ച ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും.

ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാന്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിച്ച ഫയലുകള്‍ കൈമാറാന്‍ സാധിക്കും. അന്വേഷണ സംഘത്തിന്റെ ഫയല്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തും. ഇതിനായി എട്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവന്‍ ജീവനക്കാരടെയും മൊഴി രേഖപ്പെടുത്തും.

Top