സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി; കേന്ദ്ര ഓഫീസിന് കൈമാറി ഇഡി

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതർക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തിൽ കേന്ദ്ര ഡയറക്ടറേറ്റിൻറെ നിർദ്ദേശമനുസരിച്ചായിരിക്കും ഇ ഡി തുടർ നടപടികളെടുക്കുക. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിൻറെ രഹസ്യ മൊഴിയുടെ പകർപ്പ് ഇ ഡി ക്ക് കിട്ടിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബംബാംഗങ്ങൾക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകൾ മൊഴിയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ഇ ഡി മൊഴി കേന്ദ്ര ഡയറക്ട്രേറ്റിന് കൈമാറിയത്. മാെഴി വിശദമായി പരിശോധിച്ചായിരിക്കും എൻഫോഴ്സ്മെൻറ് കേന്ദ്ര ഡയറക്ട്രേറ്റ് തുടർ നടപടികൾ സ്വീകരിക്കുക.

കേന്ദ്ര ഡയറക്ട്രേറ്റിൻറെ നിർദ്ദശപ്രകാരം വരും ദിവസം തന്നെ സ്വപ്ന സുരേഷിൻറെ മൊഴി ഇ ഡി എടുത്തേക്കും. അതിന് ശേഷമാവും മുഖ്യമന്ത്രിയടക്കമുള്ളവരുടെ കാര്യത്തിൽ നടപടികളുണ്ടാവുക. നേരത്തെ കള്ളപ്പണ കേസ് അന്വേഷിച്ച ജോയിൻറ് ഡയറക്ടറുടെ നേതൃത്വത്തിൽ തന്നെയായിരിക്കും തുടരന്വേഷണവും നടക്കുക.

Top