സത്യത്തിന്റെ കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോം മാര്‍ച്ച് 15 തിയേറ്ററിലേക്ക്

ഥാര്‍ത്ഥ സംഭവത്തിന് പിന്നിലെ സത്യത്തിന്റെ കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോം മാര്‍ച്ച് 15 തിയേറ്ററിലേക്ക്. അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ഈ ക്രൈം ഡ്രാമയുടെ നിര്‍മ്മാണം സന്തോഷ് ത്രിവിക്രമനാണ്. അനില്‍ കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങുവാന്‍ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഉള്‍പ്പെടലുകളാണ് ചിത്രത്തിന്റെ പ്രമേയം.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ – വിജീഷ് ജോസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ഷിബു ജോബ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, എഡിറ്റര്‍ – രാജേഷ് രാജേന്ദ്രന്‍, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ – ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ – ചാള്‍സ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – അനീഷ് ഗോപാല്‍, ആര്‍ട്ട് ഡയറക്ടര്‍ – നിഖില്‍ ചാക്കോ കിഴക്കേത്തടത്തില്‍, മേക്ക് അപ്പ് – മനു മോഹന്‍, കോസ്റ്റ്യൂംസ് – സൂര്യ ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രശാന്ത് വി മേനോന്‍, സുഹാസ് രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷബീര്‍ മാലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേഷ്, ശരത്ത്, വി എഫ് എക്‌സ് – പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റില്‍സ് – ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈന്‍ – ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍,പി ആര്‍ ഓ ശബരി.

Top