നൈജീരിയയിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

bokoharam

ബൂജ:  നൈജീരിയയിലെ നൈജർ സംസ്ഥാനത്തു സെക്കൻഡറി സ്കൂൾ ആക്രമിച്ച് ഒട്ടേറെ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. പട്ടാളക്കാരുടെ വേഷത്തിലെത്തിയ അക്രമികൾ ചൊവ്വാഴ്ച രാത്രി 2 മണിയോടെ സ്കൂളിലേക്ക് ഇരച്ചുകയറി വിദ്യാർഥികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അക്രമത്തിനു പിന്നിൽ ആരെന്നു വ്യക്തമല്ല.

തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ ഒരു കുട്ടി വെടിയേറ്റു മരിച്ചതായി റിപ്പോർട്ടുണ്ട്. ഒരു കുട്ടിയും ഒരു അധ്യാപകനും രക്ഷപ്പെട്ടു. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി സൈന്യത്തെ നിയോഗിച്ചു.

Top