രണ്ടാം ടി20: പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക

റാച്ചി: പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ 16.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി.  പരമ്പരയിലെ ആദ്യ മത്സരം പാക്കിസ്ഥാന്‍ ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയായി. മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും.

ജാനെമാന്‍ മലനും(4), സ്മട്സും(7) തുടക്കത്തിലെ പുറത്തായശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്.
ക്യാപ്റ്റന്‍ ക്വിന്‍റണ്‍ ഡീകോക്ക് അടക്കം പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഹെന്‍റിച്ച് ക്ലാസനാണ് നയിച്ചത്.

വാലറ്റത്ത് ഫഹീം അഷ്റഫ്(12 പന്തില്‍ 30) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് പാക്കിസ്ഥാനെ 144ല്‍ എത്തിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസം(5) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കുവേണ്ടി പ്രിട്ടോറിയസ് നാലോവറില്‍ 17 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു.

Top