രണ്ടാം ടി20യില്‍ തിളങ്ങി ഇന്ത്യ; തകര്‍ത്തടിച്ച് രാഹുലും ശ്രേയസ് അയ്യരും

ഓക്ലന്‍ഡ്: രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

കെ എല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്‌. ഇരുവരും 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 33 പന്തില്‍ ഒരു ഫോറും മൂന്നു സിക്സും സഹിതം ശ്രേയസ് 44 റണ്‍സ് അടിച്ചു. രാഹുല്‍ 50 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് പന്തില്‍ എട്ടു റണ്‍സോടെ ശിവം ദുബെയും ക്രീസിലുണ്ടായിരുന്നു.

26 പന്തില്‍ 33 റണ്‍സുമായി ടിം സെയ്ഫെര്‍ട്ട് പുറത്താകാതെ നിന്നു. അക്കൗണ്ട് തുറക്കാതെ സാന്റ്നറും ക്രീസിലുണ്ടായിരുന്നു. ഇന്ത്യക്കായി നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും ജസ്പ്രീത് ബുംറയും ശര്‍ദ്ദുല്‍ ഠാക്കൂറും ഓരോ വിക്കറ്റ് വീതമെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

Top