ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ തളച്ച് ഇന്ത്യ; 133 റണ്‍സ് വിജയലക്ഷ്യം

ഓക്ലന്‍ഡ്: ടി20യില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 132 റണ്‍സാണ് ന്യൂസീലന്‍ഡ് നേടിയത്.

33 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ പുറത്തായതിന് പിന്നാലെ കിവീസിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. കോളിന്‍ മണ്‍റോ 25 പന്തില്‍ 26 റണ്‍സ് നേടി. കെയ്ന്‍ വില്ല്യംസണ്‍ 14 റണ്‍സിന് പുറത്തായപ്പോള്‍ ഗ്രാന്‍ഡ്ഹോമിന്റെ സമ്പാദ്യം മൂന്നു റണ്‍സ് മാത്രമായിരുന്നു. 18 റണ്‍സെടുത്ത് റോസ് ടെയ്ലറും ക്രീസ് വിട്ടു.

ക്രീസിലൊന്നിച്ച റോസ് ടെയ്ലറെയും വിക്കറ്റ് കീപ്പര്‍ ടിം സീഫര്‍ട്ടിനെയും കുതിക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചിരുന്നില്ല. 24 പന്തില്‍ 18 റണ്‍സെടുത്ത ടെയ്ലര്‍ അവസാന ഓവറില്‍ പുറത്തായി. സീഫര്‍ട്ട് 26 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ പിടിച്ചുനിന്നു.

Top